
സംഗീതത്തെയോ, അത് ഉള്‍ക്കൊള്ളുന്ന സംഗതികളെ കുറിച്ചോ പറയാന്‍ ഞാന്‍ ആരുമല്ല. എങ്കിലും, എന്റെ ആസ്വാദന അനുഭവങ്ങള്‍ എനിക്ക് മനസ്സിലാക്കി തന്ന ചില കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് എന്റെ കഴ്ചപാടുകളായി മാത്രം കാണുക.
ശുദ്ധ സംഗീതം അനിര്‍വചനീയവും ദൈവീകവുമായ ഒരു സത്യം. മതങ്ങള്‍ക്കും, ഭാഷകള്‍ക്കും, ദേശങ്ങള്‍ക്കും, സംസ്കാരങ്ങള്‍ക്കും അധീതമായി മനുഷ്യ മനസ്സുകളില്‍ മധുരമായി പെയ്തിറങ്ങുന്ന ഒരു പെരുമഴ! ആ പെരുമഴ മനസ്സുകളില്‍ കുളിര്‍മയുടെയും, ആനന്ദത്തിന്റെയും, സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും സമ്മേളനമാണ് സൃഷ്ട്ടിക്കുന്നത്. സംഗീതമാകുന്ന പെരുമഴയുടെ അനുഭൂതിയില്‍ ആത്മാവ് പൂര്‍ണമായും ലയിച്ച്, ശരീരവും ആത്മാവും രണ്ടായി വേര്‍പെടുന്ന സങ്കല്പ്പത്തിനതീതമായ ഒരവസ്ഥ! അവിശ്വസനീയവും അനിര്‍വചനീയമായ ആനന്ദത്തിലേക്ക് മനുഷ്യ മനസ്സ് എത്തപെടുന്നു!
ലോക സമൂഹം വെത്യസ്ത മതങ്ങളിലും, സംസ്കാരങ്ങളിലും, ഭാഷകളിലും അധിഷ്ടിതമാണ്. ഓരോ ജനവിഭാഗത്തിനും അവരുടേതായ മത വിശ്വാസം, സംസ്കാരം, ജീവിത രീതികള്‍. അങ്ങനെ ഓരോ കാലങ്ങളില്‍ നിലനിന്നിരുന്ന വ്യ്വസ്ഥിതികള്ക്കനുസരിച്ചു സംഗീതവും രൂപം കൊണ്ടു. അതുകൊണ്ട് തന്നെ മതങ്ങളുടെയും, സംസ്കാരങ്ങളുടെയും സ്വാധീനം സംഗീതത്തില്‍ ശക്തമാകുന്നതും. ഭുപ്രക്ര്യതിയുടെ സവിശേഷതകളും, വൈവിധ്യമാര്‍ന്ന ജീവിത സാഹചര്യങ്ങളും അതാതു കാലത്ത് സംഗീതത്തെ രൂപപെടുത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അങ്ങനെ സഗീതമാകുന്ന മഹാ വൃക്ഷത്തില്‍ വിവിധ ശിഖരങ്ങളായി ഭാരതീയ സംഗീതവും, അറേബ്യന്‍ സംഗീതവും, ഗ്രീക്കും, ചൈനീസും, പിന്നെ ആംഗലേയ സംഗീതവുമൊക്കെ രൂപപ്പെട്ടു. എന്നാല്‍ വൈവിധ്യത്തില്‍ ജീവിക്കുന്ന മനുഷ്യന് അതിനെയല്ലാം അതിജീവിച്ചു സംഗീതമാകുന്ന മഹാവൃക്ഷത്തിനരുകില് ഒന്നിക്കുന്നു, ആസ്വദിക്കുന്നു. സംഗീതത്തിലെ ഭാഷയും സാഹിത്യവും വെത്യസ്ഥമെങ്കിലും അടിസ്ഥാനം എകമാണ്. വ്യത്യസ്തതകളിലൂടെയും, വൈവിധ്യങ്ങളിലൂടെയും എകത്വത്തിലെക്ക്... അതുകൊണ്ടുതന്നെ സംഗീതം സമധാനമാകുന്നതും, സ്നേഹമാകുന്നതും ഒപ്പം ദൈവീകവും.
.
സംഗീതത്തിന്റെ ചരിത്ര വഴികളിലൂടെ പോയാല്‍, ഭാരതീയ സംഗീതത്തിന്റെ പഴക്കവും പ്രാധാന്യവും മനസ്സിലാക്കാന്‍ കഴിയുന്നതാണ്. ഭാരതീയ സംഗീതം പോലെ തന്നെ പഴമ അര്‍ഹിക്കുന്നവയാണ് ചൈനീസ് സംഗീതവും, ഗ്രീക്ക് സംഗീതവും പിന്നെ അറേബ്യന്‍ സംഗീതവും. ഭാരതീയ സംഗീതത്തെ കര്‍ണാടിക് സംഗീതമെന്നും, ഹിന്ദുസ്ഥാനി സംഗീതമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. കര്‍ണാടിക് സംഗീതം കൃത്യതയും ചിട്ടയുംകൊണ്ട് സങ്കിര്ണമെങ്കില്, ഹിന്ദുസ്ഥാനിയാകട്ടെ വളരെ ലളിതവും ആയതിനാല്‍ ജനകീയവുമാണ്. കര്‍ണാടിക് സംഗീതത്തില്‍ ഭക്തിയാണ് കൂടുതലും കണ്ടുവരുന്നത് എന്നാല്‍ ഹിന്ദുസ്ഥാനിയില്‍ പ്രണയവും, പ്രകൃതിയുമാണ് അധികവും കൈകാര്യം ചെയ്തിരിക്കുന്നത്.
തുടരും..........
http://althafonline.blogspot.com/
Click on the below link to listen a healing voice : -
- http://www.youtube.com/watch?v=dhwdEtO5fJE